തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 9 ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കും. ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. 52 ദിവസത്തേക്കാണ് നിരോധനം. ഇതരസംസ്ഥാന യന്ത്രവത്കൃത ബോട്ടുകള്‍ക്ക് തീരം വിട്ടുപോകാന്‍ നിര്‍ദേശം നല്‍കും.തീരദേശ ജില്ലകളില്‍ ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കട്രോള്‍ റൂം തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം
By
May 29, 2019 10:05 am