തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ അയോദ്ധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സൂചന നല്കി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.നേരത്തെ ബിജെപി മാറ്റി വെച്ചിരുന്ന വിഷയം തിരഞ്ഞെടുപ്പില്‍ വീണ്ടും പൊടി തട്ടിയെടുത്തിരുന്നു. എന്നാല്‍ നരേന്ദ്ര മോദിക്ക് ഇക്കാര്യത്തില്‍ ഉത്സാഹക്കുറവുണ്ടെന്നാണ് ആര്‍എസ്എസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് ഇനിയും നിര്‍മ്മാണം വൈകിപ്പിച്ചു കൂടാ എന്ന ഓര്‍മ്മപ്പെടുത്തലുമായി ആര്‍എസ്എസ് തലവന്‍ എത്തുന്നത്.
രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങും: മോഹന്‍ ഭാഗവത്
By
May 28, 2019 5:12 pm