അലിഗഢ്: കാമുകിക്കായി എംബിഎ പരീക്ഷാപേപ്പര്‍ ചോര്‍ത്തി നല്കിയ ബി.എസ്.പി യുവനേതാവ് ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് കാമുകിക്ക് താന്‍ നേരത്തെ വാഗ്ദാനം നല്‍കിയിരുന്നതായി അറസ്റ്റിലായ ആള് പറഞ്ഞു. ഫിറോസ് ആലം അകാ രാജയാണ് അറസ്റ്റിലായത്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ഇര്‍ഷാദാണ് ഫിറോസിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് തന്റെ രാഷ്ട്രീയ സ്വാധീനം വഴി ജോലി സ്ഥിരപ്പെടുത്താമെന്ന് ഫിറോസ് വാഗ്ദാനം ചെയ്തിരുന്നു.
ഫിറോസ് ആലത്തിന്റെ കാമുകി ഇപ്പോള്‍ ഒളിവിലാണ്. പേപ്പര്‍ ചോര്‍ത്തുവാന്‍ ഫിറോസിനെ സഹായിച്ച മറ്റൊരു സുഹൃത്ത് ഹൈദറും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന വന്‍ സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 2000 രൂപയ്ക്ക് ഓരോരുത്തര്‍ക്ക് ചോദ്യപേപ്പര്‍ വില്‍ക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.