Latest News

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നടിയെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ലഖ്നൗ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നടിയെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പങ്കജ് യാദവ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഭോജ്പുരി താരമായ റിതു സിംഗ് ആണ് അതിക്രമത്തിന് ഇരയായത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ സോന്‍ബദ്രയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയതായിരുന്നു റിതു. മാസങ്ങളായി റിതുവിനെ പിന്തുടരുന്ന പങ്കജ് ഹോട്ടലില്‍ എത്തി നടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. തന്നെ വിവാഹം ചെയ്യണമെന്നും അതുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന തോക്ക് പുറത്തെടുത്ത പങ്കജ് റിതുവിന്റെ മുറിക്കരികില്‍ എത്തുകയും വാതില്‍ ചവിട്ടിപ്പൊളിക്കുകയും ചെയ്തു.

റിതുവിനെ രക്ഷപ്പെടുത്താനെത്തിയ അശോക് എന്നയാള്‍ക്കാണ് വെടിവയ്പില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. വിവാഹം കഴിക്കൂ എന്ന് ആക്രോശിച്ചു കൊണ്ട് തോക്കിന്‍ മുനയില്‍ നിര്‍ത്തി. അഭ്യര്‍ഥന നിരസിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഭയന്ന റിതു ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട മറ്റൊരു യുവാവ് നടിയെ രക്ഷിക്കാന്‍ ഓടിയെത്തി. എന്നാല്‍ അയാളെ പങ്കജ് യാദവ് വെടിവെച്ചിട്ടു. ഹോട്ടല്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയും എസ്.പി പാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം പെട്ടന്നു തന്നെ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. ആ സമയം മുഴുവന്‍ നടി പങ്കജ് യാദവിന്റെ പിടിയിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top