Film News

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തിലെ ഗാനം പുറത്ത്, അഖില്‍ അക്കിനേനി നായകൻ

 മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റി’ല്‍. ‘എജന്റ്’ എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ‘ഏജന്റിലെ’ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

‘ഏന്തേ ഏന്തേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം റസൂൽ എല്ലൂരാണ്.

“എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്‍മം സുങ്കരയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കലാസംവിധാനം അവിനാഷ് കൊല്ല ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. ഹിപ് ഹോപ് തമിഴ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

“ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഏജന്റ്’. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top