പുതിയ ജിക്സര്‍ എസ്എഫ് 250 സുസുക്കി ഇന്ത്യയില്‍ പുറത്തിറക്കി. സ്പോര്‍ട്ടി രൂപഘടനയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 1.70 ലക്ഷം രൂപയാണ്. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ വാഹനം ലഭ്യമാകും.
വലിയ ഫെയറിങ്, താഴ്ന്ന ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാര്‍, സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്ലാമ്പ്, ഡയമണ്ട് കട്ട് ഫിനിഷോടെ 17 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീല്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍ എക്സിറ്റ് എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റ്, സ്പ്ലിറ്റ് സീറ്റ് , സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയാണ് എസ്എഫ് 250യുടെ പ്രധാന പ്രത്യേകതകള്‍. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും.