ബാര്‍ബഡോസ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനങ്ങളെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കോഹ്ലി മനുഷ്യനല്ല, മെഷീന് എന്നാണ് ലാറ പറഞ്ഞത്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ള കളിക്കാരേക്കാള്‍ വ്യത്യസ്തമായ കളിക്കാരനാണ് കോഹ്ലി. അദ്ദേഹം ഫിറ്റ്നസിനു പ്രാധാന്യം നല്കുന്നു.
സച്ചിന് തെണ്ടുല്‍ക്കറാണ് തനിക്ക് ഏറ്റവും മികച്ച കളിക്കാരന്. രണ്ടു പേരെയും താരതമ്യം ചെയ്യാന്‍ കഴിയില്ല. കോഹ്ലിക്ക് ഒരു പ്രത്യേക കഴിവുണ്ട്. ഭാവിയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അദ്ദേഹം ഒരു മാതൃകയാണെന്നും ലാറ പറഞ്ഞു.