ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി. ടോക്യോയില്‍ നടന്ന ‘ഫിസ്കാല്‍ 2019’ എന്ന യോഗത്തിന് ശേഷമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതാണ് കമ്പനിയെ പിന്മാറ്റത്തിലേക്ക് നയിച്ചത്.ഇന്ത്യ കൂടാതെ ഓസ്ട്രേലിയ, മെക്സിക്കോ, ആഫ്രിക്ക, കാനഡ, മിഡില്‍ ഈസ്റ്റ് എന്നവിടങ്ങളിലും മൊബൈല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയില്‍ മൊബൈല്‍ വില്‍പ്പന നിര്‍ത്താനൊരുങ്ങി സോണി
By
May 24, 2019 3:31 pm