കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു.
പ്രചരണ പരിപാടികള്‍ തുടങ്ങുന്നതിനു മുന്‍പ് ഉണ്ണിത്താന് ആദ്യമെത്തിയത് പെരിയ കല്ല്യോട്ടായിരുന്നു. ശരത് ലാലിന്റെയും കൃപേഷിന്റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉണ്ണിത്താന് പ്രചരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷവും ഉണ്ണിത്താന് ആദ്യമെത്തിയതും ഇവിടെ തന്നെ .
കാസര്‍കോട് മണ്ഡലത്തില്‍ മുഴുവന്‍ സമയവും എം.പിയുടെ സാന്നിധ്യമുണ്ടാകുമെന്നും നാടിന്റെ പുരോഗതിയാണ് ലക്ഷ്യമെന്നും ഉണ്ണിത്താന് പറഞ്ഞു.