കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം നിര്‍ത്തി വയ്ക്കും. നാളെ കോട്ടയം വഴി കടന്നു പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ റദ്ദാക്കി. ഇന്നു രാത്രി മുതല്‍ നാളെ രാത്രിവരെയാണു നാഗമ്പടത്തെ പഴയ പാലം പൊളിക്കുന്നത്.
ഇന്ന് അര്‍ധരാത്രി മുതല്‍ കോട്ടയം വഴി ട്രെയിനില്ല
By
May 24, 2019 2:22 pm