Breaking News

കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദനം

കോട്ടയം : കെവിന്‍ വധക്കേസിലെ സാക്ഷിയെ പ്രതികള്‍ മര്‍ദ്ദിച്ചു. കേസില്‍ 37ാം സാക്ഷിയായ രാജേഷിനെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവരാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പുനലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഏഴുപ്രതികള്‍ക്കും നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കെവിനെ തട്ടികൊണ്ടുപോയ കാര്യം ഫാസില്‍ പറഞ്ഞു എന്നായിരുന്നു രാജേഷിന്റെ സാക്ഷിമൊഴി.

കേസില്‍ 186 സാക്ഷികളും 180 രേഖകളുമുണ്ട്. അതേസമയം കേസില്‍ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top