ചെന്നൈ: എ ആര് മുരുഗദോസ്സിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനാകുന്ന ദര്‍ബാറിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. അടുത്ത ഘട്ടം ഷൂട്ടിംഗ് അടുത്തമാസമായിരിക്കും മുംബൈയില്‍ വീണ്ടും തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരിക്കും രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. ദര്‍ബാറില്‍ ഒരു എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായിരിക്കും രജനീകാന്ത് അഭിനയിക്കുക. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍.ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമേയത്തെയും രജനികാന്തിന്റെ കഥാപാത്രത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുന്നു.
ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പൊലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നായിരുന്നു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍.