Latest News

കമല്‍ഹാസന് നേരെ ചെരുപ്പേറ്

ചെന്നൈ: കമല്‍ഹാസനെതിരെ ചേരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ആക്രമണം. മൂന്ന് ദിവസം മുമ്പായിരുന്നു ഗോഡ്സേയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന പ്രസ്താവന കമല്‍ നടത്തിയത്

ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. കമല്‍ഹാസന്‍ പ്രസംഗിച്ച്കൊണ്ടിരിക്കെ ഇവര്‍ സ്റ്റേജിലേക്ക് ചെരുപ്പുകള്‍ എറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പേറ് താരത്തിന് കൊണ്ടില്ല. സംഭവത്തില്‍ ബി ജെ പി, ഹനുമാന്‍ സേന സംഘടനകളില്‍പ്പെട്ട 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ബി ജെ പി അടക്കമുള്ള സംഘടനകള്‍ കമലിന് എതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ ചെരുപ്പേറ് ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top