Latest News

2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമലഹാസന്‍; സഖ്യരൂപീകരണത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ കമ്മിറ്റി രൂപവത്കരിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാടിന്റെ വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാര്‍ട്ടി നടത്തുക. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിനു തയ്യാറാണെന്നും തമിഴ്നാടിന്റെ ഡിഎന്‍എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

അതേസമയം സഖ്യത്തിനു നേതൃത്വം നല്‍കുകയാണോ അതോ സഖ്യത്തിന്റെ ഭാഗമാവുകയാണോ എന്ന കാര്യം പറയാറായിട്ടില്ലെന്നും കമല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top