Latest News

ഗള്‍ഫ് മേഖലയില്‍ സമാധാനം ഉറപ്പുവരുത്തണം; ഒപെക്

ഗള്‍ഫ്: ഗള്‍ഫ് മേഖലയില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്. സൗദിയിലെ എണ്ണ പൈപ്പ് ലൈനുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണം എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് ഒപെക് വ്യക്തമാക്കി. ഇറാനെതിരെ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കം അമേരിക്ക ശക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് പ്രധാന എണ്ണ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനം സൗദി അധികൃതര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അടുത്ത ആഴ്ച ഉല്‍പാദക രാജ്യങ്ങള്‍ ജിദ്ദയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ആക്രമണം കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും ഒപെക് നേതൃത്വം കരുതുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ് സമാധാനം ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന്‌ ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബാര്‍കിന്റോ അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top