നാളെ അള്‍ജീരിയയില്‍ നടക്കുന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ യോഗം നിര്‍ണായകമാകും. എണ്ണ ഉത്പ്പാദനം വര്‍ധിപ്പിക്കണം എന്ന ആവശ്യമാണ് പ്രധാന ചര്‍ച്ചാ വിഷയം.
ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നത് തടയണമെങ്കില്‍ കൂടുതല്‍ ഉത്പാദനം വേണ്ടി വരും. വര്‍ധിച്ച് വരുന്ന ക്രൂഡ് ഓയിലിന്റെ വില ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.
അമേരിക്കയുടെ സമ്മര്‍ദമുണ്ടെങ്കിലും നിലവിലുള്ള ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് രാഷ്ട്രങ്ങള്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല. ഉറാനെതിരെയുള്ള ഉപരോധം മൂലം കുറവ് വരുന്ന ക്രൂഡ് ഉത്പാദനം മറ്റ് ഒപെക് രാഷ്ട്രങ്ങള്‍ നികത്തണമെന്നാണ് അമേരിക്കയുടെ അഭ്യര്‍ഥന. ബ്രെന്റ് ക്രൂഡ് വില ബാരലിന് 79.65 ഡോളറിലെത്തി നില്‍ക്കുകയാണ്.