പനാജി: ഗോവ മുന്‍ മന്ത്രി അറ്റനാഷിയോ മോണ്സരേറ്റ് പീഡിപ്പിച്ചെന്ന് ആരോപിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ല. തന്റെ മാതാവില്‍ നിന്നും മന്ത്രി തന്നെ പണം കൊടുത്ത് വാങ്ങിയെന്നും പിന്നീട് മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
2016ലാണ് ഗോവയില്‍ വിവാദം സൃഷ്ടിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ മന്ത്രിയായ മോണ്സരേറ്റ് തന്നെ പണം കൊടുത്ത് മാതാവില്‍ നിന്നും വാങ്ങിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. 50 ലക്ഷം രൂപയ്ക്കാണ് മാതാവ് ഇടപാട് നടത്തിയത്. തുടര്‍ന്ന് മന്ത്രി തന്നെ വീട്ടില്‍ പാര്‍പ്പിച്ച് മയക്കുമരുന്ന് നല്കി നിരന്തരം പീഡിപ്പിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച മന്ത്രി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് താമസിച്ച് വന്നിരുന്ന കന്യാസ്ത്രീ മഠത്തില്‍ നിന്ന് ഏപ്രില്‍ 28 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.