മംഗളൂരു: മംഗളൂരു അത്താവറില്‍ ഇലക്ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ശ്രീമതി ഷെട്ടി(35)യാണ് കൊല്ലപ്പെട്ടത്.
ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി യുവതിയുടെ സ്കൂട്ടറില്‍ നിന്നും കണ്ടെത്തി. മൃതദേഹത്തിന്റെ തലയും കുറച്ചു ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
തല ഒരു ഹെല്‍മറ്റിനകത്തും ശരീര ഭാഗങ്ങള്‍ ചാക്കില്‍ കെട്ടിയുമാണ് കദ്രിയില്‍ ഒരു കടയുടെ മുന്നില്‍ തള്ളിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
കൊലപാതകത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.