Latest News

പൂരാവേശത്തില്‍ തൃശൂര്‍: ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍

തൃശൂര്‍: തൃശൂര്‍ പൂരലഹരിയിലാണ്. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍ പൂരനഗരിയിലേക്ക് ഒഴുകിയെത്തി. ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ പൂരാഘോഷത്തിന്റെ തുടക്കമായി. കണിമംഗലം ശാസ്താവിന്റെ ആദ്യ പൂരം വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളി. തുടര്‍ന്ന് പഴയ നടക്കാവില്‍ മഠത്തില്‍ വരവ്, പഞ്ചവാദ്യം കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തില്‍ . തുടര്‍ന്ന് പാറമേക്കാവ് അമ്പലത്തില്‍ മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്നതിനൊപ്പം പെരുവനം കുട്ടന്‍മാരാരുടെ ചെമ്പടമേളം. രണ്ട് മണിയോടെയാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരക്കാണ് വര്‍ണവിസ്മയമായ കുടമാറ്റം.വടക്കുംനാഥന്റെ മണ്ണിലെത്തി പൂരവിസ്മയങ്ങള്‍ തീര്‍ക്കുകയാണ്‌ പൂരപ്രേമികള്‍. ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യങ്ങളും കുടമാറ്റവുമെല്ലാം പൂരാവേശം കൂട്ടുകയാണ്. പാറമേക്കാവും തിരുവമ്പാടിയും കുടകളുയര്‍ത്തുന്നത് പൂരത്തിലെ നിറവിസ്മയമായ ഒരു കാഴ്ചയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top