വിശാഖപട്ടണം: ഐപിഎല്‍ 12ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനല്‍ ഇന്ന്. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് കലാശപോരാട്ടത്തിന് സ്ഥാനമുറപ്പിച്ചത്. നാലു വര്‍ഷത്തിനുശേഷം ആണ് മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍കിങ്സ് കലാശപോരാട്ടം നടക്കുന്നത്. ഇന്ന് ഹൈദരാബാദിലാണ് ഫൈനല്‍ മത്സരം.
2015ല്‍ ചെന്നൈയും മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈയ്ക്കൊപ്പമായിരുന്നു. 2013ലും 2010ലും ഇവര്‍ ഏറ്റുമുട്ടിയിരുന്നു.ചെന്നൈയ്ക്കായി ഓപ്പണ്‍മാരായ ഡുപ്ലെസി 39 പന്തില്‍ നിന്നും ഷെന്‍ വാട്സണ് 32 പന്തില്‍ നിന്നും 50 റണ്‍സുകള്‍ വീതം നേടിയാണ് പുറത്തായത്. 20 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത അമ്പാട്ടി റായിഡുവും ബ്രവോയും ചേര്‍ന്നാണ് മത്സരം ഫിനിഷ് ചെയ്തത്. എം.എസ് ധോണി ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സ് നേടി.