കാസര്‍ഗോഡ്: ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ 33 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിക്കും.
യുഡിഎഫ് അനുഭാവികളായ പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നില്ലെന്നാണ് ആരോപണം. 44 പൊലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ. പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇ മെയിലായാണ് പരാതി നല്‍കിയത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും നല്‍കിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പറയുന്നത്.