പന്തളം: പന്തളം ജംഗ്ഷനു സമീപം ഗ്യാസ് വണ്ടി സ്കൂട്ടറില്‍ ഇടിച്ച് അദ്ധ്യാപിക മരിച്ചു. പൂഴിക്കാട് ഗവ. യു പി സ്കൂളിലെ അദ്ധ്യാപികയായ കുരമ്പാല വള്ളപ്പുരയില്‍ ദിലീപിന്റെ ഭാര്യ ശ്രീദേവി (35) ആണ് മരിച്ചത്. സ്കൂള്‍ ടീച്ചേഴ്സിന്റെ ട്രയിനിങ്ങിന് വേണ്ടി അച്ഛനൊപ്പം രാവിലെ 9.30ന് തോന്നല്ലൂര്‍ യുപി സ്കൂളിലേക്ക് പോകും വഴി ഷൈന്‍സ് ഹോട്ടലിനു മുമ്പില്‍ വച്ചാണ് അപകടം നടന്നത്.
പുറകേ വന്ന ഗ്യാസ് വണ്ടി സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറും അത് ഓടിച്ചിരുന്ന അച്ഛന് ശങ്കരപ്പിള്ള ഇടത് വശത്തേക്കും ശ്രീദേവി വലതു വശത്തേക്കും വീഴുകയായിരുന്നു. റോഡിലേക്ക് വീണ ശ്രീദേവിയുടെ തലയില്‍ കൂടി വണ്ടി കയറി ഇറങ്ങുകയായിരുന്നു