കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മ മരിച്ചു. തോട്ടയ്ക്കാട് സ്വദേശിയായ മിനി (47) ആണ് മരിച്ചത്. മകളോടൊപ്പം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ പോസ്റ്റ് ഓഫിസ് റോഡില്‍ വച്ച് തിങ്കളാഴ്ച രാവിലെ 9.45 നായിരുന്നു അപകടം.
ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയ ബസ് മിനിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡിനു നടുവിലേയ്ക്ക് വീണ മിനിയുടെ തലയിലൂടെ ബസിന്റെ മുന്‍ ചക്രങ്ങള്‍ കയറിയിറങ്ങി. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറും കണ്ടക്ടറും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെട്ടു.