Latest News

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അനില്‍ അംബാനി രംഗത്ത്

മുംബൈ: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി അനില്‍ അംബാനി രംഗത്ത്.രാഹുല്‍ അടിസാഥാനമില്ലാത്ത കാര്യങ്ങള്‍ തങ്ങള്‍ക്കെതിരെ ആരോപിക്കുകയാണെന്നും അനില്‍ അംബാനി പറഞ്ഞു.അനില്‍ അംബാനി ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.അംബാനിയെ പോലുള്ളവര്‍ ക്രോണി ക്യാപിറ്റലിസ്റ്റുകളാണ്. അനില്‍ അംബാനി, മെഹുല്‍ ചോക്സി, വിജയ് മല്ല്യ, നീരവ് മോദി എന്നിങ്ങനെയുള്ളവരെ സത്യന്ധരുടെ ഗണത്തില്‍പ്പെടുത്താന്‍ എനിക്കാവില്ല’.രാജ്യത്തെ നല്ല ബിസിനസുകാരുടെ പേര് കളങ്കപ്പെടുത്തുകയാണ് അനില്‍ അംബാനി ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് 30,000 കോടി രൂപയോളം അനില്‍ അംബാനിക്ക് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.റഫേല്‍ ഇടപാടില്‍ നരേന്ദ്ര മോദി ഇടപ്പെട്ടുവെന്നും അത് സുഹൃത്തായ അംബാനിയ്ക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ റിലയന്‍സ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
ഞങ്ങളുടെ ചെയര്‍മാന്‍ അനില്‍ ഡി. അംബാനിയെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ക്രോണി ക്യാപിറ്റലിസ്റ്റെന്നും വഞ്ചകനായ ബിസിനസുകരനെന്നും വിശേഷിപ്പിക്കുന്നത്. ഇതെല്ലാം സത്യവിരുദ്ധമായ പ്രസ്താവനകളാണ്.’ റിലയന്‍സ് ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു.പി.എ. സര്‍ക്കാര്‍ അനില്‍ അംബാനി നയിച്ച റിലയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം രാഹുല്‍ ഗാന്ധി അനില്‍ അംബാനിക്കെതിരായി സംസാരിച്ചിരുന്നു. റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തിലാണ് രാഹുല്‍ അംബാനിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top