Latest News

ശ്രീലങ്ക സ്ഫോടനം; മരിച്ചവരുടെ എണ്ണം തിരുത്തി ശ്രീലങ്ക; കൊല്ലപ്പെട്ടത് 253 പേര്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. 359 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് നേരത്തേ ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ പട്ടികയില്‍ ചിലരുടെ പേരുകള്‍ ഒന്നിലധികം തവണ ഉള്‍പ്പെട്ടതാണ് മരിച്ചവരുടെ എണ്ണത്തില്‍ തെറ്റുവരാന്‍ കാരണം. ഇന്നലെ രാത്രിയോടെയാണ് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പലരെയും ഒന്നിലധികം തവണ കണക്കില്‍പ്പെടുത്തിയതായി കണ്ടെത്തിയത് ഈ നടപടികള്‍ക്കിടയിലാണ്. സ്ഫോടനപരമ്പരയില്‍ പല മൃതദേഹങ്ങളും പൂര്‍ണമായും തകര്‍ന്നും നശിച്ചുമാണുണ്ടായിരുന്നതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം സ്‌ഫോടനപരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരുടെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top