Business

ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ബിഐയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കുന്നതില്‍ വീഴ്ച്ച വരുത്തിയവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി. ബാങ്കുകളിലെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ രഹസ്യമാക്കി വെക്കുക എന്ന റിസര്‍വ് ബാങ്കിന്റെ നയം മാറ്റണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. റിസര്‍വ് ബാങ്കിനെതിരെ വിവരാവകാശ പ്രവര്‍ത്തകനായ എസ്.പി അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top