ഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം ഗൂഡാലോചനയെന്ന പരാതിയില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് എ കെ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിവര്‍ സംയുക്തമായി അന്വേഷണം നടത്തും. അന്വേഷണറിപ്പോര്‍ട്ട് സീല്‍ വെച്ച കവറില്‍ സമര്‍പ്പിക്കണം. അതിനുശേഷം കേസ് വീണ്ടും പരിഗണിക്കും.
അതേസമയം ആഭ്യന്തര അന്വേഷണ സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ വി രമണ പിന്മാറി.