Kerala

സിപിഎം സമ്പൂര്‍ണ്ണ നാശത്തിലേക്ക് പോകുന്നു: കെ സുരേന്ദ്രന്‍

കൊച്ചി: സിപിഎം സമ്പൂര്‍ണ്ണ നാശത്തിലേക്ക് പോകുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇതിന് കാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപി വോട്ടുകള്‍ എവിടെ പോയി എന്ന് സിപിഎമ്മിന് ആശങ്ക വേണ്ട. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടി വരും.ബിജെപിയെ സംബന്ധിച്ചിടത്തോളം പഴയ വോട്ടുകള്‍ നില്‍ക്കുക മാത്രമല്ല, മുമ്പത്തേക്കാളും വലിയ മുന്നേറ്റം നടത്തും. പക്ഷെ വോട്ടെണ്ണി കഴിയുമ്പോള്‍ സിപിഎമ്മിന്റെ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകളൊക്കെ എവിടെ പോയെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വോട്ടും ഇത്തവണ ബിജെപിക്ക് കിട്ടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top