Kerala

പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് വരുന്നു; വഴി മാറണേ!

തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് ഹൃദയ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകുന്നത്. ഇന്ന് രാവിലെ 10.30ന് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടു.

KL-60 – J 7739 എ​ന്ന ര​ജി​സ്ട്രേ​ഷ​ന്‍ നമ്പറിലുള്ള ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഏ​ക​ദേ​ശം 620 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ണ്ട്. ഇ​ത്ര​യും ദൂ​രം സ​ഞ്ച​രി​ക്കാ​ന്‍ ഏ​താ​ണ്ട് 15 മ​ണി​ക്കൂ​റാ​ണ് സാ​ധാ​ര​ണ വേ​ണ്ടി​വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ലും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കാ​നാ​ണ് ശ്ര​മം. പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂര്‍ കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നു.

ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആം​ബു​ല​ന്‍​സി​ന് വ​ഴി​യൊ​രു​ക്കാ​നാ​യി ടീം ​അം​ഗ​ങ്ങ​ള്‍ റോ​ഡു​ക​ളി​ല്‍ നി​ല​കൊ​ള്ളും. ആം​ബു​ല​ന്‍​സ് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ അ​റി​യാ​ന്‍ ചൈ​ല്‍​ഡ് പ്രോ​ട്ട​ക്റ്റ് ടീം ​അ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ യാ​ത്ര​യു​ടെ ലൈ​വ് ന​ല്‍​കു​ന്നു​ണ്ട്. സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ആംബുലൻസ് പോകുന്ന റൂട്ട്

തളിപ്പറമ്പ് – കണ്ണൂർ – തലശ്ശേരി – മാഹി – വടകര- കൊയിലാണ്ടി- രാമനാട്ടുകര(കോഴിക്കോട് ബൈപ്പാസ്) – കാലിക്കറ്റ് യൂണിവേഴ്സിറ്റി- കോട്ടയ്ക്കൽ- കുറ്റിപ്പുറം – എടപ്പാൾ ചങ്ങരംകുളം – കുന്നംകുളം- തൃശ്ശൂർ – ചാലക്കുടി – അങ്കമാലി- ആലുവ – ഇടപ്പള്ളി – വൈറ്റില – ചേർത്തല- ആലപ്പുഴ- അമ്പലപ്പുഴ – ഹരിപ്പാട് – കായംകുളം – കരുനാഗപ്പള്ളി – കൊല്ലം ബൈപ്പാസ് – പരവൂർ – വർക്കല – ചിറയൻകീഴ് – കഴക്കൂട്ടം – ശ്രീചിത്ര ഹോസ്പിറ്റൽ.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top