Breaking News

ബിജു രാധാകൃഷ്‌ണനെ വെറുതെ വിട്ടു

കൊച്ചി: ബിജു രാധാകൃഷ്‌ണനെ ഹൈക്കോടതി വെറുതെ വിട്ടു.ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിലാണ് വെറുതെ വിട്ടത്. ബിജുവിനെ ശിക്ഷിച്ച വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. ബിജുവിന്റെ ‘അമ്മ രാജമ്മാളിനെയും വെറുതെ വിട്ടു.

ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ബിജു രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

2006 ഫെബ്രുവരി നാലിന് ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ബിജു രാധാകൃഷ്ണന് വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ബിജു രാധാകൃഷ്ണന്‍ നേരിട്ടാണ് ഹൈക്കോടതിയില്‍ വാദിച്ചത്. നേരിട്ടു ഹാജരായി വാദിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.കുറ്റക്കാരെന്നു കണ്ടെത്താനുള്ള തെളിവുകള്‍ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top