Breaking News

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വൈകീട്ട് അഞ്ച് മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട് ബീച്ചില്‍ വിജയ് സങ്കല്‍പ്പ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പതിനെട്ടിന് തിരുവനന്തപുരത്തും പ്രധാനമന്ത്രി പ്രചാരണത്തിനെത്തും.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മോദി എത്തില്ല. മോദിക്കു പകരം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top