Breaking News

ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന് നാളെ തുടക്കം. 91 സീറ്റുകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്,സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ പൂര്‍ത്തിയാകും. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടവും നാളെ നടക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ആ​ന്ധ്ര​പ്ര​ദേ​ശ്​ (25 സീ​റ്റ്), തെ​ല​ങ്കാ​ന (17 സീ​റ്റ്) സം​സ്​​ഥാ​ന​ങ്ങ​ളി​ലെ വോ​െ​ട്ട​ടു​പ്പ്​ പൂ​ര്‍​ത്തി​യാ​കും. ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ (എ​ട്ട്), അ​സം(​അ​ഞ്ച്), ഉ​ത്ത​ര​ഖ​ണ്ഡ്​ (അ​ഞ്ച്), ബം​ഗാ​ള്‍ (ര​ണ്ട്), ബി​ഹാ​ര്‍ (നാ​ല്), ത്രി​പു​ര (ഒ​ന്ന്), അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ്​ (ര​ണ്ട്), ഛത്തി​സ്​​ഗ​ഢ്​ (ഒ​ന്ന്), ജ​മ്മു-​ക​ശ്​​മീ​ര്‍ (ര​ണ്ട്), മ​ഹാ​രാ​ഷ്​​ട്ര (ഏ​ഴ്), മ​ണി​പ്പൂ​ര്‍ (ഒ​ന്ന്), മേ​ഘാ​ല​യ (ര​ണ്ട്), മി​സോ​റം (ഒ​ന്ന്), നാ​ഗാ​ലാ​ന്‍​ഡ്​ (ഒ​ന്ന്), ഒ​ഡി​ഷ (നാ​ല്), സി​ക്കിം (ഒ​ന്ന്), കേ​ന്ദ്ര​​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ആന്‍ഡമാന്‍, ല​ക്ഷ​ദ്വീ​പ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ക. 

അതേസമയം ചത്തീസ്ഗഡിലെ ബസ്തര്‍ മണ്ഡലത്തില്‍ സുരക്ഷാ സന്നാഹം ഇരട്ടിയാക്കി. ഇന്നലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് ജവാന്‍മാരും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്. 

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top