മുംബൈ: ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാന് നിശ്ചയിക്കുമെന്ന് സുപ്രീം കോടതി. ബി.സി.സി.ഐ നല്കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെ അശോക് ഭൂഷണ്, കെ.എം ജോസഫ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി നിശ്ചയിക്കണമെന്നും സുപ്രീം കോടതി ബി.സി.സി.ഐ ഓംബുഡ്സ്മാന് നിര്‍ദേശം നല്കി.
ഐപിഎല്‍ വാതുവയ്പ്പ് കേസ്; ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബിസിസിഐ ഓംബുഡ്സ്മാന് നിശ്ചയിക്കും
By
April 5, 2019 3:51 pm