Breaking News

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്.

3700-ഓളം ചിത്രങ്ങളിൽ ആനന്ദവല്ലി ശബ്ദം നൽകിയിട്ടുണ്ട്. പൂർണിമ ജയറാം, ഗീത, സുഹാസിനി, ഗൗതമി എന്നിവരുൾപ്പടെ നിരവധിപേർക്ക് ശബ്ദം നൽകിയത് ആനന്ദവല്ലിയാണ്. 1992-ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top