Kerala Politics

സിപിഎമ്മിനെതിരെ മിണ്ടില്ലെന്ന് പറഞ്ഞത് ഭയംമൂലം: രാഹുലിന് മറുപടിയുമായി കോടിയേരി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്ന കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ രാ​ഹുൽ ​ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോൺ ഗ്രസിനെതിരായി മാറും എന്ന ഭയത്താലാണ് രാഹുൽ ഇടതു പക്ഷത്തിനെതിരെ സംസാരിക്കല്ലെന്ന നിലപാടെടുത്തതെന്ന് കോടിയേരി പറഞ്ഞു.

രാഹുലിന്റെ വരവ് കേരളത്തിൽ തരം​ഗമുണ്ടാക്കുമെന്നാണ് ചില‌‌‌‍‍‌‍‍‍‍‍‍‍‍‍ർ പറയുന്നത്. രാഹുൽ മത്സരിക്കുന്ന അമേഠി ഉൾപ്പെടുന്ന  ഉത്ത‌‌‌‌‌‌‍‌‌‌ർ പ്രദേശിൽ 80 സീറ്റുകളുണ്ട്. അവിടെ തരം​ഗമുണ്ടാക്കാൻ കഴിയാത്ത രാഹുൽ കേരളത്തിൽ എന്ത് തരം​ഗമുണ്ടാക്കുമെന്നാണ് പറയുന്നതെന്ന് കോടിയേരി ചോദിച്ചു.

ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നൽകുകയാണ് രാ​ഹുലിന്റെ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ലക്ഷ്യമെങ്കിൽ ഒരൊറ്റ മണ്ഡലത്തിൽ മാത്രം മത്സരിച്ചാൽ മതിയായിരുന്നു. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും മത്സരിച്ചുകൊണ്ട് എങ്ങനെയാണ് ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നൽകാൻ രാഹുലിന് കഴിയുകയെന്നും കോടിയേരി ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top