കൊല്ലം: പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍്ട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അമിക്കസ് ക്യൂറി എന്നത് റിട്ട് പെറ്റീഷന് മേല്‍ ഹൈക്കോടതി സഹായം തേടുന്ന അഭിഭാഷകനാണ്. റിപ്പോര്‍ട്ട് തള്ളാനോ കൊള്ളാനോ ഹൈക്കോടതിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ ദുരന്തം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനെന്ന് മുഖ്യമന്ത്രി
By
April 4, 2019 3:34 pm