തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാത്രി ഗുരുവായൂരിലെത്തുന്ന അദ്ദേഹം നാളെ രാവിലെ ക്ഷേത്രദര്‍ശനം നടത്തിയതിനു ശേഷം തൃശൂരിലേക്ക് പോകും. സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവയ്ക്കാനുള്ള തുക ഗുരുവായൂരില്‍ മത്സ്യത്തൊഴിലാളികള്‍ കൈമാറും. തുടര്‍ന്ന് അദ്ദേഹം പത്രിക സമര്‍പ്പിക്കും.
സുരേഷ് ഗോപി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
By
April 3, 2019 11:23 am