ആടുതോമയുടെ മകന് ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന സ്ഫടികം രണ്ടാം ഭാഗത്തിന്റെ ടീസര്‍ റിലീസായി.
നേരത്തെ സ്ഫടികത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതിനെ മോഹന്‍ലാല്‍ ഫാന്‍സ് എതിര്‍ത്തിരുന്നു. തൊട്ടു പിന്നാലെ തന്നെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’- എന്നാണ് ഭദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഭദ്രന്റെ വാക്കുകളെ തള്ളി കൊണ്ട് ബിജു ഫേസ്ബുക്കില്‍ തന്നെ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു.
അപ്പോ കഴിഞ്ഞത് കഴിഞ്ഞു..ഇനിയും അത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഒപ്പീസ് പാടിപ്പിക്കും’ എന്ന ഡയലോഗും കൈവെള്ളയില്‍ കൊന്തയുമുള്ള ചിത്രത്തോടു കൂടിയ പോസ്റ്ററുമാണ് ബിജു ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തോൽപ്പിക്കും എന്ന് പറയുന്നിടത്ത്, ജയിക്കാനാണ് എനിക്കിഷ്ടം… പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ… ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ, ഇതിൽ ആരുടേയും നിഴൽ വേണ്ട എന്ന അടിക്കുറിപ്പോടെ പോസ്റ്ററും സംവിധായകന് ബിജു റിലീസ് ചെയ്തു