Entertainment

ആട് തോമയുടെ മകനുമായി’സ്ഫടികം 2′ ; ടീസർ നാളെ വരുന്നു


ടെലിവിഷനിൽ വന്നാലും ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമാണ് സ്ഫടികം. എന്നാൽ കുറച്ചു നാൾ മുൻമ്പ് ”സ്ഫടികം 2” എന്ന പേരിൽ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ പോവുന്ന വിവരം ബിജു ജെ കട്ടക്കൽ എന്ന സംവിധായകൻ പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തിന്‍റെ ആദ്യ ടീസർ നാളെ രാവിലെ ഒൻപതു മണിക്ക് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്.

ആട് തോമ എന്ന കഥാപാത്രത്തിന്‍റെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 


സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകൾ ആയി ഈ രണ്ടാം ഭാഗത്തിൽ എത്തുന്നത് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി ആണെന്നും ഐ പി എസ് ഉദ്യോഗസ്ഥ ആയാണ് അവർ ഈ ചിത്രത്തിൽ അഭിനയിക്കുകയെന്നും മലയാളത്തിലെ ഒരു യുവ സൂപ്പർ താരം ആണ് ഈ ചിത്രത്തിലെ നായകൻ എന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top