തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിടിയിലായ അരുണ്‍ ആനന്ദ് കൊലക്കേസ് പ്രതി.
അരുൺ ആനന്ദിന്റെ ചിത്രങ്ങൾ പുറത്ത്. 2008-ല്‍ തിരുവനന്തപുരം നന്തന് കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്. എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ മുഖ്യപ്രതികളിലൊരാണ് അരുണ്‍ ആനന്ദ്.
ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് നാല് കേസുകള്‍ നിലവിലുള്ളത്. ആകെ നാല് കേസുകളാണ് തിരുവനന്തപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരെ ഉള്ളത്. കൊലപാതകം, ഭീഷണിപ്പെടുത്തല്‍, പണം തട്ടല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. കൂടാതെ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനു കേസുണ്ട്.