കൊച്ചി: ഹൈബി ഈഡന് എംഎല്‍എയ്ക്കെതിരായ ബലാത്സംഗക്കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന പാരതിക്കാരിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിടാന്‍ കോടതിയ്ക്ക് അധികാരമുണ്ടോ എന്ന് അമിക്കസ് ക്യൂറി പരിശോധിക്കണം. മിത സുധീന്ദ്രനെ ആണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.
ഹൈബി ഈഡനെതിരായ ബലാത്സംഗക്കേസ്; അമിക്കസ് ക്യൂറിയെ നിയമിച്ചു
By
March 29, 2019 3:20 pm