തിരുവല്ല: രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വരും വരും എന്ന് പറയുന്നതല്ലാതെ രാഹുല്‍ ഗാന്ധിയുടെ വരവില്‍ തീരുമാനം ആകുന്നില്ല. വയനാട്ടില്‍ പുലി വരുന്നു വരുന്നു എന്ന് പറഞ്ഞ് പുലി വന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാട് പറയുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയെന്ന് വെള്ളാപ്പള്ളി
By
March 27, 2019 11:58 am