Breaking News

ബഹിരാകാശത്ത് ചരിത്ര നേട്ടം;ഇന്ത്യ ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ബഹിരാകാശത്ത് ചരിത്ര നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി.മിഷൻ ശക്തി വിജയകരം എന്നും പ്രധാനമന്ത്രി.
ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. 

ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താം.


എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്‍റെ ദിവസമാണിന്ന്. കുറച്ചു സമയം മുമ്പ് നമ്മുടെ ശാസ്ത്രജ്ഞൻ 3000 കിലോമീറ്റർ ലോ എർത്ത് ഓർബിറ്റിൽ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചു.

എ-സൈറ്റ് മിസൈൽ, മൂന്ന് മിനിറ്റ് കൊണ്ട് വിജയകരമായി ആ ഉപഗ്രഹം നശിപ്പിക്കാൻ കഴിഞ്ഞു. 

മിഷൻ ശക്തി എന്നാണ് ഈ പദ്ധതിയുടെ പേരിട്ടിരുന്നത്. 


ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി. 

 ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top