Breaking News

മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എൻഎസ്എസ്‌;സർക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി

മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവയ്ക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

മുന്നാക്ക സംവരണത്തിൽ സർക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു.സർക്കാർ പറഞ്ഞതും നടപ്പിലാക്കിയതും തമ്മിൽ വൈരുധ്യമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം നൽകുന്നതിൽ എതിർപ്പില്ല,പക്ഷെ അത് അഞ്ചു ശതമാനം മാത്രേ ഉള്ളുവെന്നും വെള്ളാപ്പള്ളി പറഞ്ഞു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top