കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തില്‍ ‘വനിതാ ചിറകിലേറി’ എയര്‍ ഇന്ത്യ വിമാനങ്ങൾ. 12 അന്താരാഷ്ട്ര സർവീസുകളുടെയും 40 ആഭ്യന്തര സർവീസുകളുടെയും പൂര്‍ണ നിയന്ത്രണം സ്ത്രീകൾക്ക് നൽകി. പൂർണമായും വനിതാ ക്രൂവുമായാണ് ഫ്ലൈറ്റുകൾ സർവീസ് നടത്തുക. ഡൽഹി-സിഡ്നി, മുംബൈ-ലണ്ടൻ, ഡൽഹി-റോം, ഡൽഹി-ലണ്ടൻ, മുംബൈ-ഡൽഹി-ഷാംഗായി, ഡൽഹി-പാരീസ്, മുംബൈ-ന്യൂആർക്ക്, മുംബൈ-ന്യൂയോർക്ക്, ഡൽഹി-ന്യൂയോർക്ക്, ഡൽഹി-വാഷിംഗ്ടൺ, ഡൽഹി-ഷിക്കാഗോ, ഡൽഹി-സാൻഫ്രാൻസിസ്കോ എന്നിവയാണ് പൂർണമായും വനിതാ ക്രൂ ഉൾപ്പെടുന്ന അന്താരാഷ്ട്ര സർവീസുകൾ. വനിതാ ജീവനക്കാരെ ആദരിക്കാൻ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തതായി എയർ ഇന്ത്യ കേന്ദ്രങ്ങൾ അറിയിച്ചു.
വനിതാ ദിനത്തിൽ വനിതാ ചിറകിലേറി’ എയര്‍ ഇന്ത്യ; വിമാനങ്ങള്‍ വനിതകള്‍ നിയന്ത്രിക്കും
By
March 8, 2019 10:44 am