തിരുവനന്തപുരം:ചാലക്കുടി എംപി ഇന്നസെന്റിന് ഇനി വിജയസാധ്യതയില്ലെന്ന് സിപിഐഎം ചാലക്കുടി ലോക്സഭാ മണ്ഡലം കമ്മിറ്റി. പി. രാജീവിനെയോ സാജു പോളിനെയോ പരിഗണിക്കണമെന്ന് ആവശ്യം. ഇന്നസെന്റിന് ജയസാധ്യത കുറവാണെന്ന വാദമാണ് മണ്ഡല കമ്മിറ്റിയിലെ ഭിന്നസ്വരങ്ങള്‍ ഉയര്‍ത്തുന്നത്.
ഇന്നസെന്റിന് പുറമേ സാജു പോള്‍, പി.രാജീവ് എന്നിവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന നേതൃത്വത്തിന് ശിപാര്‍ശ നല്‍കാനാണ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മത്സരിക്കാനില്ലെന്ന് ഇന്നസെന്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവില്‍ മത്സരിക്കാമെന്ന നിലപാടിലാണ്. ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും മണ്ഡലം കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.