Kerala

പത്തൊന്‍പത് പേരും തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സന്തോഷം തോന്നി; ഇന്നസെന്റ്

എത്ര ഗൗരവമേറിയ കാര്യമാണെങ്കിലും അത് തമാശരൂപണ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രത്യേക കഴിവുള്ള നടനാണ് ഇന്നസന്റ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വിയും അന്ന് അനുഭവിച്ച മാനസിക വിഷമങ്ങളും സരസമായി പങ്കുവയ്ക്കുകയാണ് താരം.

ഇന്നസെന്റിന്റെ വാക്കുകള്‍: ‘തോറ്റുകഴിഞ്ഞപ്പോള്‍ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കില്‍ ഫോണില്‍ ഭയങ്കര വിളികളാണ്. ‘ആ തീവണ്ടി കൊരട്ടിയില്‍ നിര്‍ത്തണം, ചാലക്കുടിയില്‍ നിര്‍ത്തണം എന്നിങ്ങനെ’. കൊരട്ടിയില്‍ ട്രെയിന്‍ നിര്‍ത്തിതരണം എന്നു പറഞ്ഞ് സ്ഥിരിം വിളിക്കുന്ന ഒരാളുണ്ടായിരുന്നു.’

എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാന്‍ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര്‍ മുതല്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ അത് പതിയെ പതിയെ മാറി, പത്തൊന്‍പത്‌പേരും തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നായി മനസ്സില്‍. അങ്ങനെ ഓര്‍ത്തപ്പോള്‍ ഒരു ചെറിയ സന്തോഷം.ഇന്നസെന്റ് പറഞ്ഞു.

 

ഇന്നസെന്റ്

തോല്‍വിയെ തോല്‍വിയായി കാണാനുള്ള ഇരിങ്ങാലക്കുടക്കാരന്റെ മനസ്സ് അതാണ് ഇന്നസെന്റ്… എം പിയായി രണ്ടാമത് മത്സരിച്ച് തോറ്റതിന്റെ അനുഭവം വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയില്‍ ഇന്നസെന്റ് തന്റെ സ്വതസിദ്ധമായ ഭാഷയില്‍ പറയുന്നു. ഷെയര്‍ ചെയ്യാതിരിക്കരുത് ട്ടാ….*ഇരിങ്ങാലക്കുടയിലെ വിശേഷങ്ങളറിയാന്‍ ലൈക്ക് & ഫോളോ ചെയ്യു https://www.facebook.com/IjkVoice/ ഇരിങ്ങാലക്കുടയിലെ വാർത്തകൾ വാട്ട്സ് അപ്പിൽ ലഭിക്കുവാൻ 7902259000 എന്ന നമ്പറിലേയ്ക്ക് വാട്ട്സ് അപ്പ് മെസേജ് അയക്കുക. www.irinjalakudavoice.com*

Posted by Irinjalakuda Voice on Friday, 28 June 2019

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top