വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമക്കുവേണ്ടി റെയില്‍വേയുടെ കോച്ച് കത്തിച്ചു. 2002 ഗോധ്ര ട്രെയിന്‍ തീപിടുത്ത സംഭവം ഷൂട്ട് ചെയ്യാനാണ് ട്രെയിനിന്റെ കോച്ച് ഉപയോഗിച്ചത്. വെസ്റ്റേണ്‍ റെയില്‍വേയുടെ പ്രതാപ്നഗര്‍ സ്റ്റേഷനില്‍ വച്ചാണ് ബോഗി കത്തിച്ചത്. ഇവിടെയുള്ള കോച്ച് പരിപാല കേന്ദ്രത്തിനടുത്തായിരുന്നു സംഭവം.
കത്തിച്ച കോച്ച് ‘മോക് ഡ്രില്ലി’നായി ഉപയോഗിക്കുന്നതാണെന്ന് വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഷൂട്ട് ചെയ്തശേഷം അതേ അവസ്ഥയില്‍ തന്നെ തിരിച്ചേല്‍പ്പിക്കാമെന്ന നിര്‍ദേശം അവഗണിച്ച് കത്തിക്കുകയായിരുന്നുവെന്ന് വഡോദര റെയില്‍വേ ഡിവിഷന് വക്താവ് ഖേംരാജ് മീന പറഞ്ഞു. കോച്ച് പരിപാലന കേന്ദ്രത്തിനടുത്ത് സെറ്റിട്ടിരുന്നുവെന്നും പ്രതാപ്നഗര്‍ സ്റ്റേഷന് അടുത്താണ് കോച്ച് കത്തിച്ചതെന്നും ഡോക്യുമെന്ററി ഡയറക്ടര്‍ ഉമേഷ് ശുക്ല പറഞ്ഞു.