Kerala

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച സ്നേഹഭവന്‍ അന്തേവാസികള്‍ക്ക് സമര്‍പ്പിച്ചു

തൃശൂര്‍: ഈ വര്‍ഷം രജത ജൂബിലി ആഘോഷിക്കുന്ന പീച്ചി ചെന്നായ് പാറ ദിവ്യഹൃദയാശ്രമത്തിനായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച സ്‌നേഹഭവന്‍ അന്തേവാസികള്‍ക്ക് സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30ന് നടന്ന ചടങ്ങില്‍ മാര്‍ ജേക്കബ് തൂങ്കുഴി ആര്‍ച്ച് ബിഷപ്പ് എമിറേറ്റ്‌സ് പുതിയ കെട്ടിടത്തിന്റെ ആശിര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സ്‌നേഹഭവന്‍ അന്തേവാസികള്‍ക്കായി തുറന്നുകൊടുത്തു.

ഒല്ലൂര്‍ എംഎല്‍എ അഡ്വ. കെ രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ജോളി ജോയ് ആലുക്കാസ്, ആശ്രമം ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണംപ്ലായ്ക്കല്‍, പാണഞ്ചേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബാബു തോമസ്, ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പുരുഷന്മാര്‍ അന്തിയുറങ്ങുന്ന കെട്ടിടം തീര്‍ത്തും ഉപയോഗശൂന്യമല്ലാതായ അവസരത്തിലാണ് ഇപ്പോഴത്തെ ആശ്രമം ഡയറക്ടര്‍ ഫാ.ജോര്‍ജ് കണ്ണംപ്ലായ്ക്കല്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷനെ സമീപിക്കുന്നത്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതപങ്ക് തങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ടെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.

ആരംഭത്തില്‍ വിരലിലെണ്ണാവുന്ന അന്തേവാസികള്‍ മാത്രമുണ്ടായിരുന്ന ആശ്രമത്തില്‍ ഇപ്പോള്‍ 350 അന്തേവാസികളാണുള്ളത്. 12000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള സ്‌നേഹ ഭവനം 2.5 കോടിയോളം രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. 25 വര്‍ഷമായി അശരണര്‍ക്ക് അത്താണിയായി വര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനുള്ള ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സ്‌നേഹസമ്മാനമാണ് സ്നേഹഭവന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top