Breaking News

വീരമത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വാഗ്ദാനം നല്‍കി തെലങ്കാന സര്‍ക്കാര്‍

തെലങ്കാന: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ സഹായധനം വാഗ്ദാനം നല്‍കി തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

പുല്‍വാമ സംഭവം ഇന്ത്യന്‍ ജനത ഒരിക്കലും മറക്കില്ലെന്നും രാജ്യത്തിനുവേണ്ടി ജീവ ത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ഇന്ത്യയിലെ മുഴുവന്‍ ജനതയ്ക്കും സൈനികരുടെ ജീവത്യാഗം ഓര്‍മ്മയുണ്ടാകണമെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top